Supreme Court orders floor test in Karnataka assembly at 4pm on Saturday

By : News60ML

Published On: 2018-05-18

1 Views

01:11

'വിശ്വാസം' നാളെ തേടിക്കോ!

യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി


നാളെ നാലു മണിക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്.രഹസ്യവോട്ടെടുപ്പ് വേണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബഞ്ച് നാളെ നിയമസഭയില്‍ ഭൂരിപക്ഷം തേടാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന ബി.ജെ.പിയുടെ വാദം കോടതി തള്ളി. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നു.തങ്ങളുടെ എം.എല്‍.എ.മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ മനു അഭിഷേഖ് സിംഗ് വി കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സംസ്ഥാന ഡി.ജി.പി. നിയമസഭയുടെയും അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.നിലവിലുള്ള സ്ഥിതി നേരിടാന്‍ രണ്ട് മാര്‍ഗങ്ങളാണ് ജസ്റ്റിസ് എ.കെ. സിക്രി നിര്‍ദേശിച്ചത്. ഒന്നുകില്‍ നിയമത്തെ നേരിടണം. അല്ലെങ്കില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. നിയമസഭയിലെ വോട്ടെടുപ്പാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Trending Videos - 19 April, 2024

RELATED VIDEOS

Recent Search - April 19, 2024