ഓടി രക്ഷപെടാൻ തോന്നിയെന്ന് വിശാല്‍ സഹായിച്ചത് മോഹൻലാല്‍?

ഓടി രക്ഷപെടാൻ തോന്നിയെന്ന് വിശാല്‍ സഹായിച്ചത് മോഹൻലാല്‍?

Vishal Shares Experience About Villain And Mohanlal br br മോഹൻലാല്‍ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമാണ് വില്ലൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ മോഹൻലാല്‍ കഥാപാത്രമായ മാത്യു മാഞ്ഞൂരാന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മോഹന്‍ലാലിനൊപ്പം തെലുങ്ക്, തമിഴ് സിനിമകളിലെ സൂപ്പര്‍ താരങ്ങളും ചിത്രത്തിലെത്തി. br വില്ലനില്‍ വില്ലനായി എത്തിയത് തമിഴ് താരം വിശാല്‍ ആയിരുന്നു. br മോഹൻലാലിനൊപ്പം അഭിനയിച്ചതിൻറെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിശാല്‍. വില്ലനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കാതെ ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നെന്നാണ് വിശാല്‍ പറയുന്നത്. br മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണെന്ന് വിശാല്‍ പറയുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ ഒരു അംഗത്തേപ്പോലെയാണ് തനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കുടുംബവും വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. br വില്ലനിലെ ക്ലൈമാക്‌സ് രംഗങ്ങളില്‍ അഭിനയിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ച ദിവസം ഇപ്പോഴും മറക്കാന്‍ സാധിക്കില്ല. മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു വിശാല്‍.


User: Filmibeat Malayalam

Views: 729

Uploaded: 2017-11-29

Duration: 01:44