ബിഎസ്എൻഎല്ലിന് ഇനി നല്ലകാലം; കാരണം ഇവയാണ്

ബിഎസ്എൻഎല്ലിന് ഇനി നല്ലകാലം; കാരണം ഇവയാണ്

ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഇനി വരാൻ പോകുന്നത് നല്ല കാലമായിരിക്കും. ടെലിക്കോം കമ്പനി വൈകാതെ തന്നെ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ അതിന്റെ വരിക്കാരായി ചേർത്തേക്കും. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ജിയോ, എയർടെൽ, വിഐ എന്നിവ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് കഴിഞ്ഞയാഴ്ച്ച നിരക്ക് വർധിപ്പിച്ചിരുന്നു. ജിയോ 20 ശതമാനവും മറ്റ് രണ്ട് കമ്പനികളും 25 ശതമാനവുമാണ് നിരക്ക് വർധിപ്പിച്ചത്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനവ് നടന്നിട്ടും തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിക്കാൻ ബിഎസ്എൻഎൽ തയ്യാറായിട്ടില്ല. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകുന്ന ടെലിക്കോം ഓപ്പറേറ്ററായി ബിഎസ്എൻഎൽ മാറി.


User: Gizbot

Views: 244

Uploaded: 2021-12-06

Duration: 02:55