പ്രധാനമന്ത്രിക്ക് കിടിലന്‍ മറുപടിയുമായി തോമസ് ഐസക് | Oneindia Malayalam

പ്രധാനമന്ത്രിക്ക് കിടിലന്‍ മറുപടിയുമായി തോമസ് ഐസക് | Oneindia Malayalam

കേന്ദ്ര ഭരണത്തെയും വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. br നികുതിപ്പണത്തിന്റെ വിഹിതം തരാതിരിക്കണമെങ്കില്‍ ഭരണഘടന തിരുത്തി എഴുതണം നിങ്ങളുടെ ലക്ഷ്യം അതാണെന്ന് അറിയാമെങ്കിലും നടക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു. ജനക്ഷേമപദ്ധതികള്‍ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സാമ്പത്തികവളര്‍ച്ചയില്ല എന്നൊരു ആക്ഷേപം നേരത്തെ കേരളത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ആ വിമര്‍ശനത്തിനും ഇന്നു സാംഗത്യമില്ല. മൂന്നു പതിറ്റാണ്ടോളമായി കേരളം ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്, ഐസക് വ്യക്തമാക്കി.നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങൾ എതിരാണ്. എന്നുവെച്ച് ഞങ്ങൾക്കുള്ള കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത്. അതൊന്നും നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. പക്ഷേ നടക്കില്ല. br br Thomas Isaac's Awesome Reply To PM Modi.


User: Oneindia Malayalam

Views: 14

Uploaded: 2017-10-24

Duration: 02:01

Your Page Title