സോളോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ശോകം | filmibeat Malayalam

സോളോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ശോകം | filmibeat Malayalam

Dulquer Salmaan's Solo Collection Report will give you a shock. br br ഏറെ പ്രതീക്ഷകളോടെ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു സോളോ. ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം, ദുല്‍ഖര്‍ 4 വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്നിങ്ങനെ ആകാംക്ഷയുയര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ ചിത്രത്തിനുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പതിവ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് ലഭിയ്ക്കുന്ന സ്വീകരണം സോലോയ്ക്കും ലഭിച്ചു. 3.26 കോടി രൂപയാണ് ആദ്യ ദിവസം സോളോ കേരളത്തില്‍ നിന്നും നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രം അഞ്ച് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി. 5.56 കോടിയായിരുന്നു സോലോ കേരളത്തില്‍ നിന്ന് രണ്ടാം ദിവസം നേടിയ ഗ്രോസ് കലക്ഷന്‍. ആദ്യത്തെ ഒരാഴ്ച (ഏഴ് ദിവസം) കഴിയുമ്പോഴേക്കും സോളോ പത്ത് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി. 10.95 കോടിയാണ് എഴ് ദിവസത്തെ ചിത്രത്തിന്റെ കലക്ഷന്‍. റിലീസ് ചെയ്ത് 21 ദിവസം കഴിയുമ്പോള്‍ സോലോയുടെ കലക്ഷന്‍ റിപ്പോര്‍ട്ടില്‍ കാര്യമായ മാറ്റമൊന്നുമില്ല. ഏഴ് ദിവസം കൊണ്ട് 10 കോടി കടന്ന ചിത്രം 21 ദിവസം കഴിയുമ്പോള്‍ കേരളത്തില്‍ നിന്ന് ആകെ നേടിയത് 12.08 കോടി മാത്രമാണ്.


User: Filmibeat Malayalam

Views: 292

Uploaded: 2017-10-27

Duration: 01:45

Your Page Title