മെഴ്സലില്‍ പിന്നെയും നാണംകെട്ട് ബിജെപി, ഇത്തവണ കോടതി വക | filmibeat Malayalam

മെഴ്സലില്‍ പിന്നെയും നാണംകെട്ട് ബിജെപി, ഇത്തവണ കോടതി വക | filmibeat Malayalam

Madras HC quashes plea seeking ban on Vijay’s Mersal. br br മെര്‍സല്‍ സിനിമയിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിമയെ സിനിമയായി കാണണമെന്നും രംഗങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അഡ്വ. എ. അശ്വത്ഥമന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജി.എസ്.ടി.യെക്കുറിച്ചുള്ള നടന്‍ വിജയുടെ പരാമര്‍ശങ്ങളായിരുന്നു വിവാദമായത്. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജനാണ്. പിന്നീട് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ വിജയിനെ വര്‍ഗീയപരമായി അധിക്ഷേപിച്ചിരുന്നു. പക്ഷേ ഇതെല്ലാം തന്നെ ബിജെപിക്കാണ് തിരിച്ചടിയുണ്ടാക്കിയത്. വിവാദങ്ങള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്തു. സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം. മസാല- മാസ് പടങ്ങള്‍ ഇഷ്ടമല്ലാത്തവരെ പോലും തിയേറ്ററിലെത്തിച്ചതിന് അണിയറ പ്രവര്‍ത്തകര്‍ നന്ദി പറയേണ്ടത് ബിജെപിയോടാണ്.


User: Filmibeat Malayalam

Views: 29

Uploaded: 2017-10-27

Duration: 01:30

Your Page Title