ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചത് ചട്ടം ലംഘിച്ച്? | filmibeat Malayalam

ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചത് ചട്ടം ലംഘിച്ച്? | filmibeat Malayalam

Actress Case, Updation br br നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപ് ആലുവ സബ്ജയിലില്‍ കിടന്ന സമയത്ത് നിരവധി പ്രമുഖര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാല്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകളില്‍ നിന്ന് വ്യക്തമാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതത്രേ. അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ നിന്നും അറിയാന്‍ കഴിയും.


User: Filmibeat Malayalam

Views: 13

Uploaded: 2017-11-01

Duration: 01:34

Your Page Title