ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നാളെ ഹര്‍ത്താല്‍

ക്ഷേത്രം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നാളെ ഹര്‍ത്താല്‍

Temple Row; Hindu Aikya Vedi Calls For A Hartal In Thrissur br br ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നവംബര്‍ എട്ട് ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹിന്ദു സംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ക്ഷേത്രം ഏറ്റെടുത്തുന്നു. പൊലീസിന്‍റെ സഹായത്തോടെയായിരുന്നു ഏറ്റെടുക്കല്‍ നടപടികള്‍. ക്ഷേത്ര ഭരണത്തിലെ അഴിമതി ചൂണ്ടിക്കാണിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ ഹൈക്കോടതി സമീപിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കാന്‍കോടതി ഉത്തരവിട്ടു. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തു വരികയായിരുന്നു. ഉത്തരവിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയെങ്കിലും ഭക്തജന പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്നിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2017-11-07

Duration: 01:16

Your Page Title