ഉമ്മൻ ചാണ്ടി സരിതയെക്കൊണ്ട് ചെയ്യിച്ചത് | Oneindia Malayalam

ഉമ്മൻ ചാണ്ടി സരിതയെക്കൊണ്ട് ചെയ്യിച്ചത് | Oneindia Malayalam

The Kerala chief minister pinarayi vijayan tabled solar commisiion report amidst opposition uproar. br br സോളാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചാണ് ഇപ്പോള്‍ കേരളം ചർച്ച ചെയ്യുന്നത്. ഇത്രകാലവും ഊഹപോഹങ്ങള്‍ മാത്രമായിരുന്നു എങ്കില്‍ ഇപ്പോള്‍ റിപ്പോർട്ട് കേരളം വായിച്ചുകൊണ്ടിരിക്കുകയാണ്. സരിത എസ് നായരുടെ വാക്കുകള്‍ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടല്ല റിപ്പോര്‍ട്ടിലെ പരാമര്‍ങ്ങള്‍ എന്ന് വ്യക്തം. ഓരോന്നും വ്യക്തമായിത്തന്നെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. അഴിമതിയും ലൈംഗികാരോപണങ്ങളുമെല്ലാം റിപ്പോർട്ടിലുണ്ട്. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എല്ലാ എംഎല്‍എമാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കൈമാറിക്കഴിഞ്ഞു. ഇനിയാണ് ഇതിന്‍മേലുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ വരിക. അത് അഴിമതി കേസുകളില്‍ മാത്രമായിരിക്കില്ല എന്ന് വ്യക്തമാണ്. ലൈംഗികാരോപണങ്ങള്‍ അത്രയേറെ കടന്നുവന്നിട്ടുള്ള ഒരു റിപ്പോര്‍ട്ട് തന്നെ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


User: Oneindia Malayalam

Views: 6

Uploaded: 2017-11-09

Duration: 02:06

Your Page Title