'ലൈംഗികത ബലഹീനതയല്ല' ഇത് സരിതാ റിപ്പോര്‍ട്ടെന്ന് ഉമ്മന്‍ ചാണ്ടി | Oneindia Malayalam

'ലൈംഗികത ബലഹീനതയല്ല' ഇത് സരിതാ റിപ്പോര്‍ട്ടെന്ന് ഉമ്മന്‍ ചാണ്ടി | Oneindia Malayalam

Oommen Chandy's Reacton On Solar Report br br സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷമുള്ള തുടര്‍ നടപടി സുതാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് സോളാര്‍ റിപ്പോര്‍ട്ടാണോ സരിതാ റിപ്പോര്‍ട്ടാണോ എന്ന് സംശിയിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും ആക്ഷേപങ്ങളുടെ ഒരു ശതമാനം ശരിയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. നിയമപരമായ അന്വേഷണത്തെ ഭയപ്പെടുന്നില്ല. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിലെ ഒരു ഭാഗത്തില്‍ കമ്മീഷന്‍ ഒപ്പിടാത്തത് സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ ഇടപെട്ടു എന്നതിന് തെളിവാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കുമെന്ന് ആദ്യം പറഞ്ഞ സര്‍ക്കാര്‍ പിന്നീട് പറഞ്ഞത് അന്വേഷിച്ച് തെളിവുണ്ടെങ്കില്‍ കേസെടുക്കും എന്നാണ്. ഇത്തരം മലക്കം മറിച്ചില്‍ എന്തിനാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.


User: Oneindia Malayalam

Views: 386

Uploaded: 2017-11-09

Duration: 01:20

Your Page Title