വഴിമുടക്കുന്ന പാര്‍ട്ടി

വഴിമുടക്കുന്ന പാര്‍ട്ടി

വഴിമുടക്കുന്ന പാര്‍ട്ടി br br വീടിനു മുന്നിലെ പാര്‍ട്ടി കൊടിമരം നീക്കാനാവാതെ പ്രവാസി മലയാളി br br സി.പി.ഐ കൊടിമരം വീടിന്റെ ഗേറ്റിനുമുന്നില്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ br br br വീടിനു മുന്നിലെ പാര്‍ട്ടി കൊടിമരം നീക്കാനാവാതെ ബുദ്ധിമുട്ടിലായി ഒരു പ്രവാസി മലയാളി. ചങ്ങനാശ്ശേരി സ്വദേശിയായ എബ്രഹാം തോമസാണ് സ്വന്തം വീടിനു മുന്നില്‍ വഴിമുടക്കി നില്‍ക്കുന്ന പാര്‍ട്ടികൊടിമരം മാറ്റിക്കിട്ടുന്നതിനായി നെട്ടോട്ടമോടുന്നത്. ദീര്‍ഘകാലമായി വിദേശത്തായിരുന്ന ചങ്ങനാശ്ശേരി സ്വദേശി എബ്രഹാം തോമസ് 2005ലാണ് എം.സി റോഡില്‍ ചങ്ങനാശ്ശേരി തുരുത്തി സി.എസ്.ഐ പള്ളിയ്ക്കു സമീപം വീട് നിര്‍മ്മിച്ചത്. കുടുംബമായി വിദേശത്തായിരുന്ന എബ്രഹാം നാട്ടില്‍ വരുന്ന കാലയളവില്‍ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. 2015ലാണ് സി.പി.ഐ ഈ വീടിന്റെ ഗേറ്റിനു മുന്നില്‍ കൊടിമരം സ്ഥാപിച്ചത്. അന്നുതന്നെ എബ്രഹാമുന്റെ സഹോദരന്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചെങ്കിലും കൊടിമരം മാറ്റാനാകില്ല എന്ന നിലപാടിലായിരുന്നു നേതൃത്വം.


User: News60ML

Views: 0

Uploaded: 2017-11-17

Duration: 01:01

Your Page Title