പൃഥ്വി മുതല്‍ നസ്രിയ വരെ, ബിലാലിനെ വരവേറ്റത് ഇങ്ങനെ | filmibeat Malayalam

പൃഥ്വി മുതല്‍ നസ്രിയ വരെ, ബിലാലിനെ വരവേറ്റത് ഇങ്ങനെ | filmibeat Malayalam

Mammootty Is Back As Bilal; Prithviraj To Nazriya Welcomes The Gangster br br മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമാണ് 2007-ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. സ്‌റ്റൈല്‍ എന്ന വാക്കിന് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ടാണ് അമല്‍ ബിലാലിനെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമല്‍നീരദ് ബിലാലിന്‍റെ രണ്ടാം വരവ് പ്രഖ്യാപിച്ചത്. പ്രേക്ഷകര്‍ മാത്രമല്ല മലയാള സിനിമയിലെ മറ്റ് താരങ്ങളും ബിലാലിനെ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ്. ബിലാലിന്റെ രണ്ടാം വരവിലുള്ള സന്തോഷവും ആകാംഷയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് പങ്കുവച്ചത്. പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍ പോളി, നസ്രിയ, റിമ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ഇതില്‍. ബിലാല്‍ വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ബിലാലിനെ മലയാളത്തിന് സമ്മാനിച്ച അമല്‍ നീരദ് എന്ന ക്രാഫ്റ്റ്മാന്‍ തന്നെയാണ് ബിലാലിന്റെ രണ്ടാം വരവിന് പിന്നിലും. അരങ്ങിലും അണിയറയിലും മറ്റാരൊക്കെ ഉണ്ടാകുമെന്ന കാര്യങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.


User: Filmibeat Malayalam

Views: 386

Uploaded: 2017-11-18

Duration: 02:09