ലോകസുന്ദരിയെ 'ചില്ലറ' ആക്കിയ തരൂരിന് കിട്ടിയ പണി | Oneindia Malayalam

ലോകസുന്ദരിയെ 'ചില്ലറ' ആക്കിയ തരൂരിന് കിട്ടിയ പണി | Oneindia Malayalam

Shashi Tharoor Tweets Up Storm With Pun On Miss World Manushi Chhillar br br br ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ഛില്ലറിനെ പരിഹസിക്കുന്ന തരത്തിലുള്ള തമാശയുടെ പേരില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ദേശീയ വനിതാ കമ്മീഷൻറെ നോട്ടീസ്. നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ഛില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ട്വീറ്റിലൂടെ മാനുഷിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് തരൂരിന്റെ രാഷ്ട്രീയ വിരോധികൾ ആരോപിക്കുന്നുണ്ട്. താൻ ഒരു തമാശ പറഞ്ഞതാണ് ആരുടേയും വികാരം വ്രണപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മത്സരത്തിൽ മാനുഷി അമ്മയെ കുറിച്ചുള്ള പറഞ്ഞത് തരൂർ മറ്റൊരു ട്വിറ്റിൽ അഭിന്ദിച്ചിരുന്നു.ലോക സുന്ദരി പട്ടം അണിയുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലാർ. റീത്ത ഫാരിയയ്ക്കും ഐശ്വര്യ റായിക്കും ഡയാന ഹെയ്ഡനും പ്രിയങ്ക ചോപ്രക്കും ശേഷം ലോക സുന്ദരി പട്ടം ലഭിച്ച ഇന്ത്യക്കാരിയാണ് മാനുഷി. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ഒന്നാം സ്ഥാനം നേടിയെടുത്തത്. രണ്ട് മാസം മുമ്പെ നടന്ന ഫെമിന മിസ് ഇന്ത്യാ കിരീടവും മാനുഷിയ്ക്ക് ലഭിച്ചിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2017-11-20

Duration: 01:10