യോഗിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലിം സ്ത്രീയുടെ ബുര്‍ഖയഴിപ്പിച്ചു, വീഡിയോ വൈറല്‍‌

യോഗിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലിം സ്ത്രീയുടെ ബുര്‍ഖയഴിപ്പിച്ചു, വീഡിയോ വൈറല്‍‌

WATCH: Police Make Woman Remove Burqa At UP CM Yogi Adityanath’s rally br br യോഗി ആദിത്യനാഥിന്‍റെ റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലിം സ്ത്രീയുടെ ബുര്‍ഖ അഴിപ്പിച്ചത് വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി വേദിയില്‍ എത്തുന്നതിന് അല്‍പ സമയം മുമ്പ് മൂന്ന് വനിതാ പോലീസുകാര്‍ സദസിലേക്ക് വരികയും ബുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീയോട് അത് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകയായ സൈറയുടെ ബുര്‍ഖയാണ് പൊലീസുകാര്‍ അഴിച്ചുമാറ്റിയത്. താനും കുടുംബവും വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകരാണെന്നും കറുത്ത കറുപ്പ് നിറത്തിന് പരിപാടി നടക്കുന്ന സ്ഥലത്ത് നിരോധനം ഉണ്ടായിരുന്നതുകൊണ്ടാണ് ബുര്‍ഖ അഴിപ്പിച്ചതെന്നുമാണ് സൈറ പറയുന്നത്. കറുപ്പ് നിറത്തിലുള്ള ബുര്‍ഖയാണ് താന്‍ ധരിച്ചിരുന്നത്. അതുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത്. സൈറ പറയുന്നു. താനും ഭര്‍ത്താവും വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകരാണെന്നും സൈറ കൂട്ടിച്ചേര്‍ത്തു. ആരും നിര്‍ബന്ധിച്ച് ബുര്‍ഖ അഴിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നുമായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം.


User: Oneindia Malayalam

Views: 384

Uploaded: 2017-11-22

Duration: 01:20