പല്ലിലെ കറ മാറ്റാന്‍ 10 എളുപ്പവഴികള്‍

പല്ലിലെ കറ മാറ്റാന്‍ 10 എളുപ്പവഴികള്‍

10 Natural Ways To Remove Teeth Stain br br br കറ പിടിച്ച പല്ല് നമ്മുടെ ആത്മവിശ്വാസത്തെപ്പോലും ഇല്ലാതാക്കുന്നു. പല്ലിലെ കറ കാരണം പലപ്പോഴും മനസ്സ് തുറന്ന് ചിരിക്കാന്‍ പോലും കഴിയാനാകാത്തവര്‍ നമുക്ക് ചുറ്റുമുണ്ട്. പല്ലിലെ കറ അങ്ങനെ പെട്ടെന്ന് ഇല്ലാതാവുന്ന ഒന്നല്ല. പല്ലിലെ കറയെ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പല്ലിലെ കറക്ക് വെറും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ തന്നെ പരിഹാരം കാണാം. രാവിലേയും രാത്രിയും വൃത്തിയായി ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക. രാവിലെ ഭക്ഷണത്തിനു മുമ്പും രാത്രി ഭക്ഷണത്തിനു ശേഷവും നിര്‍ബന്ധമായും പല്ല് തേക്കണം. ഇത് പല്ലിന്റെ ആരോഗ്യത്തിനും പല്ലിലെ കറ ഇല്ലാതാക്കുന്നതിനും സഹായകമാകും. ടൂത്ത് പേസ്റ്റിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ നല്‍കാം. കറ്റാര്‍ വാഴയുടെ നീരും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നതും പല്ലിലെ എല്ലാ വിധത്തിലുള്ള കറയും നീക്കി പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. പല്ലിലെ കറ നീക്കാനുള്ള മറ്റൊരു ഉപാധിയാണ് ഓറഞ്ച് തൊലി. ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ നല്ലതു പോലെ ഉരസുക. ഇത് പല്ലിലെ കറക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.


User: Oneindia Malayalam

Views: 17

Uploaded: 2017-11-24

Duration: 02:37

Your Page Title