ബ്ലാസ്റ്റേഴ്സിന്റെ കുറവ് നികത്താൻ ഉഗാണ്ടൻ താരം എത്തുന്നു | Oneindia Malayalam

ബ്ലാസ്റ്റേഴ്സിന്റെ കുറവ് നികത്താൻ ഉഗാണ്ടൻ താരം എത്തുന്നു | Oneindia Malayalam

Kerala Blasters Close To Signing Uruguayan Midfielder Kiziti Keziron. br br ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിൻറെ ഇതുവരെയുള്ള പ്രകടനത്തില്‍ ആരാധകർ നിരാശയിലാണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്സിൻറെ വിധി. ഇയാൻ ഹ്യൂം ദിമിതർ ബെർബറ്റോവ് എന്നിവരെല്ലാം ഇറങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് താളം കണ്ടെത്താനായില്ല. മുന്നേറ്റവും പ്രതിരോധവും മികച്ചതായിട്ടും മധ്യനിരയിലെ ദൗര്‍ബല്യമാണ് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയാവുന്നതെന്ന് രണ്ടാമത്തെ മല്‍സരത്തിനു ശേഷം കോച്ച് റെനെ മ്യൂളെന്‍സ്റ്റീന്‍ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോഴിതാ ഈ കുറവ് നികത്താനൊരുങ്ങുകയാണ് മഞ്ഞപ്പട. ഉഗാണ്ടയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കിസിത്തോ കെസിറോണിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. കെസിറോണിനൊപ്പമുള്ള ചിത്രം ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പോർച്ചുഗീസ് ക്ലബ്ബായ അലാവസിന് വേണ്ടിയാണ് കെസിറോണ്‍ നേരത്തെ കളിച്ചിരുന്നത്.


User: Oneindia Malayalam

Views: 335

Uploaded: 2017-11-29

Duration: 01:37

Your Page Title