സൗദിയെ ഞെട്ടിച്ച് ഹൂതികള്‍, യുദ്ധസമാന സാഹചര്യം? | Oneindia Malayalam

സൗദിയെ ഞെട്ടിച്ച് ഹൂതികള്‍, യുദ്ധസമാന സാഹചര്യം? | Oneindia Malayalam

Saudi Air Force destroys ballistic missile launched from Yemen br br സൗദി അറേബ്യയെ ഞെട്ടിച്ച് ഹൂത്തികളുടെ ആക്രമണം. സൗദി നഗരമായ ഖാമിസ് മുഷൈത്തിന് നേര്‍ക്കായിരുന്നു ഹൂത്തി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് തന്നെ സൗദി സേന നശിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇങ്ങനെയാണ് മിസൈല്‍ നശിപ്പിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് റിയാദിന് നേര്‍ക്കും ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യം വച്ചായിരുന്നു ഇത്. എന്നാല്‍ ആ ആക്രമണവും സൗദി തകര്‍ത്തിരുന്നു. മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സൗദി അറേബ്യയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് യെമനിലെ ഹൂത്തി വിമതര്‍ നടത്തുന്നത്. തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ സൗദിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സൗദി-ഹൂത്തി പ്രശ്‌നങ്ങള്‍.


User: Oneindia Malayalam

Views: 699

Uploaded: 2017-12-01

Duration: 01:30

Your Page Title