പരേതനെന്ന് പരസ്യം കൊടുത്ത് മുങ്ങിയ ആളെ കണ്ടെത്തി | Oneindia Malayalam

പരേതനെന്ന് പരസ്യം കൊടുത്ത് മുങ്ങിയ ആളെ കണ്ടെത്തി | Oneindia Malayalam

Fake Obituary Ad; Police Found Joseph At Last br br സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയ ശേഷം ഒളിവിൽ പോയ ആളെ കോട്ടയത്ത് കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മേലുക്കുന്നേൽ ജോസഫിനെ(75)യാണ് കോട്ടയത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞദിവസം കോട്ടയത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് മേലുക്കുന്നേൽ ജോസഫിനെ കണ്ടെത്തിയത്. പത്രത്തിൽ സ്വന്തം ചരമവാർത്ത നൽകിയ ശേഷം ഇയാൾ നേരെ കോട്ടയത്താണ് വന്നത്. തുടർന്ന് നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. തളിപ്പറമ്പിലുള്ള ഭാര്യയ്ക്ക് സ്വർണ മാലയും പണവും അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കഴിഞ്ഞദിവസം കോട്ടയം കാർഷിക വികസന ബാങ്കിലെത്തിയിരുന്നു. ബാങ്ക് സെക്രട്ടറിയെ കണ്ടാണ് ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്.


User: Oneindia Malayalam

Views: 90

Uploaded: 2017-12-05

Duration: 01:41