ഒളിച്ചോടിയ അംജാദും പ്രവീണയും ചെയ്തത് | Oneindia Malayalam

ഒളിച്ചോടിയ അംജാദും പ്രവീണയും ചെയ്തത് | Oneindia Malayalam

Kerala police find fake notes from the room of missing people br br കോഴിക്കോട് വടകര ഓർക്കാട്ടേരിയില്‍‌ നിന്ന് കാണാതായ മൊബൈല്‍ ഷോപ്പ് ഉടമയെയും വീട്ടമ്മയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈക്കിലശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെയും (23) ഒഞ്ചിയം മനയ്ക്കല്‍ പ്രവീണ (32) യെയുമാണ് പോലീസ് പിടികൂടിയത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് അംജാദ് മുങ്ങിയതെങ്കില്‍ ഒരു മാസം മുമ്പാണ് പ്രവീണയെ കാണാതായത്. കോഴിക്കോട്ട് ജയില്‍ റോഡിലുള്ള വാടക വീട്ടില്‍ വച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 11 മുതലാണ് അംജാദിനെ കാണാതായത്. നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതാവുകയായിരുന്നു. br സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് വ്യാജമായി നിര്‍മിച്ച് അംജാദും പ്രവീണയും പണം തട്ടിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രമല്ല ഒരു സ്വകാര്യ ചാനലിന്റെ ഐഡന്റിറ്റി കാര്‍ഡ് ഇവര്‍ വ്യാജമായി നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവയടക്കം കംപ്യൂട്ടറും പ്രിന്ററുമെല്ലാം പോലീസ് പിടിച്ചെടുത്തു.


User: Oneindia Malayalam

Views: 1

Uploaded: 2017-12-12

Duration: 02:04

Your Page Title