മോദിയോട് സ്നേഹം മാത്രമെന്ന് രാഹുല്‍ ഗാന്ധി | Oneindia Malayalam

മോദിയോട് സ്നേഹം മാത്രമെന്ന് രാഹുല്‍ ഗാന്ധി | Oneindia Malayalam

Rahul Gandhi About Narendra Modi br br ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്നേഹം മാത്രമാണുള്ളതെന്ന് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നെയും എന്റെ അച്ഛനെയും കുറിച്ച് അവർ മോശമായി പറയുമ്പോൾ എനിക്കവരെ ഒന്നുകിൽ വെറുക്കാം അല്ലെങ്കിൽ ഇപ്പോഴത്തെക്കാൾ കൂടുതലായി സ്നേഹിക്കാം. ഈ രണ്ടു കാര്യങ്ങളേ എനിക്ക് ചെയ്യാൻ കഴിയൂ. അവർ എന്നെ ദുർബലനാക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കരുത്താർജ്ജിക്കാനുളള ഊർജമാണ് എനിക്ക് കിട്ടുന്നത്. അതിൽതന്നെ മോദിജിയാണ് എന്നെ കൂടുതൽ സഹായിക്കുന്നത്. അങ്ങനെയുളള അദ്ദേഹത്തെ ഞാൻ എങ്ങനെ വെറുക്കുമെന്ന് ഗുജറാത്ത് വാർത്താ ചാലനായ ജിഎസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭയമുണ്ട്. തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയെ ആക്രമിക്കാൻ ഞാൻ ഉയർത്തിക്കാട്ടിയ പ്രശ്നങ്ങളൊക്കെ ജനങ്ങൾ അനുഭവിക്കുന്നതാണ്. ഗുജറാത്തിലെ ജനങ്ങൾ എന്നോട് പറഞ്ഞ അവരുടെ പ്രശ്നങ്ങളാണ് റാലിയിൽ ഞാൻ സംസാരിച്ചത്. രാഹുൽ ഗാന്ധി എന്തു പറയുന്നതിലല്ല, ജനങ്ങൾ പറയുന്നതിനെയാണ് ബിജെപി ഭയപ്പെടുന്നത്- രാഹുൽ പറഞ്ഞു.


User: Oneindia Malayalam

Views: 91

Uploaded: 2017-12-13

Duration: 01:10

Your Page Title