ഗുജറാത്ത് എക്സിറ്റ്പോള്‍; 'ബിഹാര്‍ ഓര്‍മ്മയുണ്ടല്ലോ ബിജെപിക്ക്' | Oneindia Malayalam

ഗുജറാത്ത് എക്സിറ്റ്പോള്‍; 'ബിഹാര്‍ ഓര്‍മ്മയുണ്ടല്ലോ ബിജെപിക്ക്' | Oneindia Malayalam

'Remember Bihar Exit Poll', tweets Tejashwi Yadav br br എക്സിറ്റ് പോൾ ഫലം കണ്ട് അധികം സന്തോഷിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വനി യാദവ് ബിജെപിയെ ഓർമ്മിപ്പിക്കുന്നത്. 2015ലെ ബീഹാർ‌ തിരഞ്ഞെടുപ്പിൽ വലിയ പ്രവചനങ്ങളാണ് ബിജെപി അനുകൂലമായി പുറത്ത് വന്നത്. എന്നാൽ നേർ വിപരീതമായാണ് ഫലങ്ങൾ പുറത്ത് വന്നപ്പോൾ കാണാൻ സാധിച്ചത്. അതുകൊണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നതില്‍ കാര്യമില്ലെന്ന് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ രണ്ടാം ഘട്ട വേട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ എക്സിറ്റ് പോളുകൾ പുറത്തു വന്നിരുന്നു. എല്ലാത്തിലും ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് വൻ വിജയമാണ് പ്രവചിച്ചത്. നൂറിൽ കൂടുതൽ സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനങ്ങൾ. ബീഹാറിലും എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ തന്നെയായിരുന്നു. 155 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അന്തിമ വിജയം നേടിയത് നിതീഷ് കുമാർ സഖ്യമാണെന്ന് തേജസ്വീ ഓർമ്മപ്പെടുത്തുന്നു. അതേസമയം ബിഹാറിലെ നിയമസഭാ തോൽവിക്കു ശേഷം യുപിയിലും ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം നേടിയാണ് ബിജെപിയും മോദിയും തങ്ങളുടെ കരുത്ത് തെളിയിച്ചത്.


User: Oneindia Malayalam

Views: 44

Uploaded: 2017-12-15

Duration: 01:44

Your Page Title