സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ: പ്രതിഷേധം കത്തുന്നു | Oneindia Malayalam

സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ: പ്രതിഷേധം കത്തുന്നു | Oneindia Malayalam

Protest Against Sunny Leone In Karnataka br br പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ കുറച്ച് നാളുകള്‍ക്ക് മുൻപാണ് ബോളിവുഡ് സിനിമകളില്‍ അഭിനയിക്കാൻ തുടങ്ങിയത്. ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സണ്ണി. കേരളത്തിലും സണ്ണി ലിയോണിന് നിരവധി ആരാധകരുണ്ട്. കൊച്ചിയില്‍ ഒരു മൊബൈല്‍ ഷോപ്പിൻറെ ഉദ്ഘാടനത്തിനെത്തിയ സണ്ണിയെ കാണാൻ തടിച്ചുകൂടിയ ആരാധകക്കൂട്ടം അതിന് തെളിവാണ്. ഈ വരുന്ന പുതുവര്‍ഷാഘോഷത്തില്‍ ബെംഗളൂരുവില്‍ സണ്ണി ലിയോണ്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം ഇപ്പോള്‍ പറയുന്നത്. കര്‍ണാടകത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നതാണ് വാദം. എന്നാല്‍ സണ്ണി ലിയോണ്‍ ആദ്യമായിട്ടൊന്നും അല്ല കര്‍ണാടകത്തില്‍ വരുന്നത്. ഇതിന് മുമ്പ് വന്ന് സിനിമയില്‍ പോലും അഭിനയിച്ച് പോയിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇല്ലാതിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ പൊട്ടിമുളച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ന്യൂ ഇയര്‍ ആഘോഷത്തിന് വേണ്ടിയാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.


User: Oneindia Malayalam

Views: 6

Uploaded: 2017-12-16

Duration: 01:34