പാർവതിയെ പിന്തുണച്ച് മന്ത്രി, മന്ത്രിക്കും പൊങ്കാല | Oneindia Malayalam

പാർവതിയെ പിന്തുണച്ച് മന്ത്രി, മന്ത്രിക്കും പൊങ്കാല | Oneindia Malayalam

Minster Dr. Thomas Issac Supports Parvathy br br സിനിമയിലെ സ്ത്രീവിരുദ്ധത സംബന്ധിച്ച് വിമർശനമുയർത്തിയതിൻറെ പേരില്‍ നടി പാർവതി സൈബർ ആക്രമണം നേരിടുകയാണ്. ഈ ആക്രമണത്തെ അപലപിച്ച് മന്ത്രി തോമസ് ഐസക്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് പറഞ്ഞാണ് മന്ത്രി തോമസ് ഐസക്കിൻറെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാർവതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തിൽ ഉയർത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


User: Oneindia Malayalam

Views: 398

Uploaded: 2017-12-19

Duration: 02:59

Your Page Title