കോഴിക്കോട് വിദ്യാർത്ഥിയെ സിപിഎം നേതാവ് പീഡിപ്പിച്ചു | Oneindia Malayalam

കോഴിക്കോട് വിദ്യാർത്ഥിയെ സിപിഎം നേതാവ് പീഡിപ്പിച്ചു | Oneindia Malayalam

Transgender Kid Abducted In Calicut br കോഴിക്കോട് ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിയിൽ സിപിഎം പഞ്ചായത്തംഗത്തിന്റെ പേരിസ്‍ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കീഴരിയൂര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡംഗം കോഴിപ്പുറത്ത് മീത്തല്‍ മിനീഷിന്റെ പേരിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. മിനീഷ് ഇപ്പോൾ ഒലിവിലാണെന്ന് പോലീസ് അറിയിച്ചു. ഇതേ കുട്ടിയുടെ പരാതിയില്‍ തരുളേരി മീത്തല്‍ കരുണനെ കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിൽ പ്രതിയായ മിനീഷ് സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. സ്കൂളിന് സമീപത്തെ ആളോഴിഞ്ഞ വീട്ടിൽ വച്ചാണ് കുട്ടിയെ മിനീഷ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു‌. പരാതിയെ തുടർന്ന് മൊഴിയെടുത്ത ചൈൽഡ് ലൈൻ പ്രവർത്തകരോടും പോലീസിനോടും കുട്ടി മിനീഷിന്റെ പേര് പറയുകയായിരുന്നു. മുമ്പ് കുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ തരുളേരി മീത്തല്‍ കരുണനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ കോഴിക്കോട് അറസ്റ്റു ചെയ്തതും ഈ അടുത്ത കാലത്തായിരുന്നു. പറമ്ബില്‍ ബസാര്‍ ചെറുവയത്തിപറമ്ബ് ഷെറീന മന്‍സിലില്‍ മൊയ്തീന്‍കോയ(70)യെയാണ് ചേവായൂര്‍ സി.ഐ കെകെ ബിജുവിന്റെനേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.


User: Oneindia Malayalam

Views: 3

Uploaded: 2018-01-03

Duration: 01:51