നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് | Oneindia Malayalam

നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് | Oneindia Malayalam

Actress Case: Second Accused Martin's statement against actress br നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിനും മാര്‍ട്ടിന്റെ അച്ഛന്‍ ആന്റണിയുമാണ് കേസിനെയാകെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും രണ്ടാം പ്രതി മാര്‍ട്ടിനും അടക്കമുള്ളവരെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് തനിക്ക് ചില കാര്യങ്ങള്‍ കോടതിയോട് വെളിപ്പെടുത്താനുണ്ട് എന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കിയത്. നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് ഭയമാണെന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ഇത് പ്രകാരം പള്‍സര്‍ സുനിയേയും മറ്റ് പ്രതികളേയും കോടതി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റിയ ശേഷം അടച്ചിട്ട മുറിയിലായിരുന്നു മാര്‍ട്ടിന്റെ രഹസ്യമൊഴി കോടതി രേഖപ്പടുത്തിയത്.തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മാര്‍ട്ടിന്‍ കോടതിക്ക് എഴുതി നല്‍കുകയായിരുന്നു. മാര്‍ട്ടിന് വധഭീഷണിയുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വേണ്ട സുരക്ഷ ഒരുക്കാനുള്ള നിര്‍ദേശം നല്‍കാമെന്ന് കോടതി അറിയിച്ചു.


User: Oneindia Malayalam

Views: 2.1K

Uploaded: 2018-01-16

Duration: 02:03

Your Page Title