നടൻ ശ്രീനിവാസൻ ആശുപത്രിയിൽ | Oneindia Malayalam

നടൻ ശ്രീനിവാസൻ ആശുപത്രിയിൽ | Oneindia Malayalam

പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ കഴിയുന്ന താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചതെന്നും, കൂടുതൽ പരിശോധനകൾക്കായാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.അഭിനയത്തിൽ മാത്രമല്ല, തിരക്കഥാ രചനയിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ശ്രീനിവാസൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിലിടം നേടിയ അതുല്യനടൻ ഹാസ്യവേഷങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അഭിനയത്തിന് പുറമേ, തിരക്കഥ രചനയിലും, സംവിധാനത്തിലും തിളങ്ങിയ വ്യക്തിയാണ് ശ്രീനിവാസൻ. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയതും അദ്ദേഹമായിരുന്നു. ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു.ശ്രീനിവാസന്റെ പാത പിന്തുടർന്നാണ് അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്തേക്കെത്തിയത്. ഗായകനായെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവ് തെളിയിച്ചു.


User: Oneindia Malayalam

Views: 8

Uploaded: 2018-01-24

Duration: 01:15