600കോടി ആളുകൾ ബിജെപിക്ക് വോട്ട് ചെയ്തു, ഭൂലോക തള്ളുമായി നരേന്ദ്ര മോദി

600കോടി ആളുകൾ ബിജെപിക്ക് വോട്ട് ചെയ്തു, ഭൂലോക തള്ളുമായി നരേന്ദ്ര മോദി

രാജ്യം ഇതുവരെ കണ്ട പ്രധാനമന്ത്രിമാരെ പോലെയല്ല നരേന്ദ്ര മോദി. ഉഗ്രന്‍ പ്രാസംഗികന്‍ കൂടിയാണ്. ഏത് സദസിനെയും തന്റെ വാക് വൈഭവം കൊണ്ടു കൈയ്യിലെടുക്കാന്‍ അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പലതും വളരെ ശ്രദ്ധിക്കപ്പെട്ടതും. എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് മറ്റൊന്നാണ്. പ്രസംഗത്തിനിടെ ആഗോള വ്യവസായികളെ കയ്യിലെടുക്കാന്‍ മോദി പ്രയോഗിച്ച തന്ത്രം പൊളിഞ്ഞു. തന്റെ ഭരണകൂടത്തിന്റെയും ബിജെപിയുടെയും നേട്ടങ്ങളും സ്വീകാര്യതയും പറയുന്നതിനിടെയാണ് 600 കോടി പേര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് മോദി തട്ടിവിട്ടത്. അബദ്ധം പറ്റിയതാകുമെന്ന് കരുതാന്‍ വയ്യ. കാരണം അത് പിന്നീട് ആവര്‍ത്തിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ കൊന്നുകൊലവിളിക്കുകയാണ് മോദിയുടെ ദാവോസ് പ്രസംഗം.ലോകസാമ്പത്തിക ഫോറന്റെ 48ാം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസിലെത്തിയത്. ലോകസാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ 20 വര്‍ഷത്തിനിടെ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി.


User: Oneindia Malayalam

Views: 368

Uploaded: 2018-01-24

Duration: 03:22

Your Page Title