ദിലീപ് കേസിൽ ഹാജരായില്ല , കേസ് പുതിയ വഴിത്തിരിവിലേക്ക് | Oneindia Malayalam

ദിലീപ് കേസിൽ ഹാജരായില്ല , കേസ് പുതിയ വഴിത്തിരിവിലേക്ക് | Oneindia Malayalam

Actress Abduction case: Dileep not Produced, case postponed to 31st br br യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിന്റെ വിചാരണ തുടങ്ങാന്‍ ചില നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ, അത് പൂര്‍ത്തിയാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സാധിക്കുന്നില്ല. എല്ലാ പ്രതികളും ഹാജരായതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി തീര്‍പ്പ് കല്‍പ്പിക്കുക. കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലല്ല നടക്കേണ്ടത്. പീഡനം ആരോപിപ്പിക്കപ്പെട്ട കേസായതിനാല്‍ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റണം. മജിസ്‌ട്രേറ്റ് കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. കേസ് അടുത്ത 31ന് പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ട ഉത്തരവുണ്ടായേക്കുമെന്നാണ് സൂചന. ദിലീപ് ഹാജരാകാത്തത് മറ്റു പ്രതികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല, രണ്ടാം പ്രതിക്കെതിരേ ശക്തമായ തെളിവില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2018-01-25

Duration: 03:23