ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി, മുസ്ലിം മതസ്ഥാപനത്തിനു മുന്നിൽ ഉപേക്ഷിച്ചു | Oneindia Malayalam

ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി, മുസ്ലിം മതസ്ഥാപനത്തിനു മുന്നിൽ ഉപേക്ഷിച്ചു | Oneindia Malayalam

ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന നൽഗോണ്ടയിലെ ബോട്ടുഗുഡ ഗ്രാമത്തിലാണ് സംഭവം. കനഗൽ മണ്ഡൽ സ്വദേശി പലാകുരി രമേശ് ഗൗഡിന്റെ തലയാണ് വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയത്.ജനുവരി 29 തിങ്കളാഴ്ച രാവിലെയാണ് രമേശിന്റെ വെട്ടിമാറ്റിയ ശിരസ് മാത്രം ബോട്ടുഗുഡയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് വെട്ടിമാറ്റിയ ശിരസ് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കിലോമീറ്ററുകൾക്ക് അകലെനിന്നും രമേശിന്റെ ശിരസില്ലാത്ത മൃതദേഹവും കണ്ടെടുത്തു. br തെലങ്കാനയിലെ നൽ‌ഗോണ്ട മേഖലയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. നൽഗോണ്ട മുനിസിപ്പൽ ചെയർപേഴ്സൺ ബി ലക്ഷ്മിയുടെ ഭർത്താവ് ബി ശ്രീനിവാസ് ജനുവരി 24ന് രാത്രി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് മറ്റൊരാൾ കൂടി കൊല്ലപ്പെട്ടത്.


User: Oneindia Malayalam

Views: 3

Uploaded: 2018-01-30

Duration: 01:45

Your Page Title