തലയുയര്‍ത്തി മടങ്ങാന്‍ ടീം ഇന്ത്യ | Oneindia Malayalam

തലയുയര്‍ത്തി മടങ്ങാന്‍ ടീം ഇന്ത്യ | Oneindia Malayalam

India vs England test preview br ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും. പരമ്പര ഇതിനകം 1-3നു കൈവിട്ട ടീം ഇന്ത്യ ഇനി ജയത്തോടെ തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനായിരിക്കും ശ്രമിക്കുക. എന്നാല്‍ ഇംഗ്ലണ്ടാവട്ടെ ജയം കൂടുതല്‍ ആധികാരികമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും അവസാന അങ്കത്തിന് ഇറങ്ങുക. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് മല്‍സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ വിടവാങ്ങല്‍ ടെസ്റ്റെന്ന തരത്തില്‍ ഈ മല്‍സരം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.


User: Oneindia Malayalam

Views: 62

Uploaded: 2018-09-06

Duration: 02:27