Cycling started at Malampuzha dam

Cycling started at Malampuzha dam

മലമ്പുഴയില്‍ സൈക്കിൾ സവാരി ആരംഭിച്ചുbr br br മലമ്പുഴ ഉദ്യാനത്തിൽ ഉദ്യാനസൗന്ദര്യ കാഴ്ചകൾ കാണാനായി സൈക്കിൾ സവാരി ആരംഭിച്ചുbr br br മലമ്പുഴ ഉദ്യാനത്തിൽ ഉദ്യാനസൗന്ദര്യ കാഴ്ചകൾ കാണാനായി സഞ്ചാരികൾക്കായി സൈക്കിൾ സവാരി തുടങ്ങി. പ്രത്യേക ഉദ്ഘാടനച്ചടങ്ങുകളൊന്നുംതന്നെ ഇല്ലാതെയാണ് പദ്ധതി പ്രവർത്തനമാരംഭിച്ചത്.സ്ത്രീപുരുഷഭേദമെന്യേ ആർക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരുമണിക്കൂർ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ രണ്ട്‌ സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. തുടക്കമായതിനാൽ ഉദ്യാനത്തിലെ മാന്തോപ്പും ഗവർണർ സ്ട്രീറ്റും വ്യൂ പോയിൻറും മാത്രമേ കാണാൻ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തിൽ മലമ്പുഴ റിങ്‌ റോഡും അണക്കെട്ടും സൈക്കിളിൽ ചുറ്റിക്കാണാൻ സൗകര്യമൊരുക്കുന്നതാണ്.


User: News60ML

Views: 2

Uploaded: 2018-09-15

Duration: 00:52

Your Page Title