Ramesh Chennithala | മുഖ്യമന്ത്രി തന്ത്രിയെ വിരട്ടാൻ നോക്കേണ്ടെന്ന് ചെന്നിത്തല

Ramesh Chennithala | മുഖ്യമന്ത്രി തന്ത്രിയെ വിരട്ടാൻ നോക്കേണ്ടെന്ന് ചെന്നിത്തല

രണ്ട് യുവതികളെ രഹസ്യമായി ശബരിമല സന്നിധാനത്ത് കയറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രിയെ വിരട്ടാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.യുവതികൾ പ്രവേശിച്ചപ്പോൾ തന്ത്രി ക്ഷേത്രം അടച്ച് ആചാരപരമായ നടപടികൾ സ്വീകരിച്ചത് വിചിത്രം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.എന്നാൽ സുപ്രീം കോടതിയും ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചത് ക്ഷേത്ര ആചാരങ്ങളുടെ അവസാനവാക്ക് തന്ത്രി എന്നാണെന്നും ചെന്നിത്തല പറഞ്ഞു. അവിവേകിയായ ഒരു മുഖ്യമന്ത്രി അധികാരത്തിലേറിയാൽ എന്ത് സംഭവിക്കുമെന്നാണ് കേരളം കണ്ട്‌ കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.കേരളത്തിൽ നടക്കുന്ന ആക്രമണങ്ങൾക്ക് എല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.


User: malayalamexpresstv

Views: 1

Uploaded: 2019-01-04

Duration: 01:55

Your Page Title