ടിക്ടോക്ക് അടക്കമുള്ള ആപ്പുകള്‍ക്ക് പിടിവീഴുന്നു

ടിക്ടോക്ക് അടക്കമുള്ള ആപ്പുകള്‍ക്ക് പിടിവീഴുന്നു

ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്brbrചൈനീസ് നിര്‍മ്മിതമായ ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ആപ്പുകള്‍ ജനപ്രീയമാണ്. ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.brഉപയോക്താക്കള്‍ ഉണ്ടാക്കുന്ന കണ്ടന്‍റില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ 50 ലക്ഷത്തിന് മുകളില്‍ സ്ഥിരം സന്ദര്‍ശകര്‍ ദിവസം ഉണ്ടെന്നാണ് കണക്ക്. ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളിലൊന്ന്. സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരും. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കുന്നുണ്ട് കേന്ദ്രസര്‍ക്കാര്‍.brഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.brഎല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം. ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്.


User: News60ML

Views: 1

Uploaded: 2019-02-07

Duration: 01:10