കേരള BJP യെ വളർത്തിയ നേതാവ് വി മുരളീധരൻ

കേരള BJP യെ വളർത്തിയ നേതാവ് വി മുരളീധരൻ

ബിജെപിക്ക് കേരളത്തില്‍ ഒരു പേരുണ്ടെങ്കില്‍ അതുണ്ടാക്കിയതിന് പിന്നില്‍ വി മുരളീധരന്റെ കഠിനാധ്വാനമാണ്. പാര്‍ട്ടിയുടെ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നതും തുടര്‍ന്ന് വിഭാഗീയത രൂക്ഷമായതും മുരളീധരന്റെ കാലത്ത് തന്നെയാണ്. ബിജെപിയുടെ ഹിന്ദു രാഷ്ട്രീയം ഏറ്റവും കുറഞ്ഞ നിലയില്‍ ഉപയോഗിച്ച നേതാവെന്ന പ്രതിച്ഛായയും മുരളീധരന് ഉള്ളതാണ്. കേരളത്തില്‍ ഒരു പാര്‍ട്ടിയെന്ന നിലയില്‍ യാതൊരു മുന്നേറ്റവും ഇല്ലാതിരുന്ന ഘട്ടത്തിലാണ് മുരളീധരന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാവുന്നത്. പാര്‍ട്ടിക്ക് സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മുരളീധരന്റെ ശൈലി ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു.


User: Oneindia Malayalam

Views: 11.6K

Uploaded: 2019-03-14

Duration: 04:13

Your Page Title