#pollachi നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനമാണ് എങ്ങും ചർച്ചാവിഷയം

#pollachi നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനമാണ് എങ്ങും ചർച്ചാവിഷയം

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് പൊള്ളാച്ചി സ്വദേശിയായ 19കാരിയെ നാലംഗസംഘം ചേർന്ന് വാഹത്തിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. അവളുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്നത് സംഘത്തിന്റെ ഇരകളായ ഇരുന്നൂറോളം സ്ത്രീകളുടെ കഥകളാണ്.ഏഴു വർഷം കൊണ്ടാണ് സംഘം ഇത്രയധികം സ്ത്രീകളെ വലയിലാക്കിയത്. ഒടുവിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പീഡനത്തിനിരയായവർ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കേണ്ടി വന്നു. വമ്പൻ സെക്സ് റാക്കറ്റിലെ ശബരീരാജൻ, തിരുനാവരശ്, സതീഷ്, വസന്തകുമാർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയായ ശബരീരാജനെ വാട്‌സാപ്പ് വഴിയാണ് പൊള്ളാച്ചി സ്വദേശിയായ 19കാരി പരിചപ്പെട്ടത്. ഇരുവരും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. പെൺകുട്ടിയുടെ സഹോദരനും ഇയാളെ പരിചയമുണ്ട്.


User: malayalamexpresstv

Views: 4

Uploaded: 2019-03-17

Duration: 02:49

Your Page Title