#LoksabhaElection2019 : സമവായ രാഷ്ട്രീയത്തിന്റെ മുഖമായ പന്ന്യന്‍ രവീന്ദ്രന്‍ | Oneindia Malayalam

#LoksabhaElection2019 : സമവായ രാഷ്ട്രീയത്തിന്റെ മുഖമായ പന്ന്യന്‍ രവീന്ദ്രന്‍ | Oneindia Malayalam

പന്ന്യന്‍ രവീന്ദ്രന്‍br br കേരള രാഷ്ട്രീയത്തിലെ സമവായ രാഷ്ട്രീയത്തിന്റെ മുഖമാണ് പന്ന്യന്‍ രവീന്ദ്രന്‍. അഭിപ്രായങ്ങള്‍ തുറന്ന് പറയാനും പാര്‍ട്ടിയിലെ അംഗങ്ങളെ സത്യസന്ധമായ രാഷ്ട്രീയത്തിന് ഒപ്പം നിര്‍ത്തുകയും ചെയ്തു എന്നതാണ് പന്ന്യന്റെ ഏറ്റവും വലിയ നേട്ടം. സംസ്ഥാന രാഷ്ട്രീയത്തിലും സിപിഐയുടെ ദേശീയ സമിതിയിലും സികെ ചന്ദ്രപ്പന് ശേഷം ആദര്‍ശ രാഷ്ട്രീയം സിപിഐയുടെ മുഖമുദ്രയാക്കിയതിലും പന്ന്യന്‍ വഹിച്ച പങ്ക് അവഗണിക്കാനാവാത്തതാണ്. മുടി നീട്ടിയ നേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അടിയന്തരാവസ്ഥയോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം മുടി നീട്ടിവളര്‍ത്തലിലേക്ക് നയിച്ചെന്ന് പലവേദികളിലായി പന്ന്യന്‍ പറയുന്നുണ്ട്. സിപിഐയുടെ പ്രതിസന്ധി ഘട്ടത്തിലും നല്ല സമയങ്ങളിലും പന്ന്യന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്.


User: Oneindia Malayalam

Views: 3

Uploaded: 2019-03-18

Duration: 04:43