മിഷൻ ശക്തി പ്രഖ്യാപനം പ്രധാനമന്ത്രി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ

മിഷൻ ശക്തി പ്രഖ്യാപനം പ്രധാനമന്ത്രി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ

മിഷൻ ശക്തി പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തില്‍ സർക്കാരിന്‍റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. എന്നാൽ ദൂരദർശൻ സൗകര്യം വിനിയോഗിച്ചോ എന്നത് കമ്മീഷൻ പരിശോധിക്കുകയാണ്. പ്രസംഗത്തില്‍ സർക്കാരിന്‍റെ നേട്ടമായി മിഷൻ ശക്തി അവതരിപ്പിച്ചിട്ടില്ല. ഇത് രാജ്യത്തിന്‍റെ നേട്ടം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നത്. അതിനാല്‍ ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാവില്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. എന്നാല്‍ ദൂരദർശന്‍റെ ക്യാമറ സൗകര്യങ്ങള്‍ പ്രസംഗം പകര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


User: malayalamexpresstv

Views: 28

Uploaded: 2019-03-28

Duration: 01:26

Your Page Title