ഈ വര്‍ഷം കനത്ത മഴ ലഭിക്കും എന്ന് കേന്ദ്ര ഭൗമ മന്ത്രാലയം

ഈ വര്‍ഷം കനത്ത മഴ ലഭിക്കും എന്ന് കേന്ദ്ര ഭൗമ മന്ത്രാലയം

Kerala likely to have normal monsoonbr കേരളത്തെ കശക്കി എറിഞ്ഞ പ്രളയത്തിന് ശേഷം കൊടും ചൂടില്‍ വെന്തുരുകുകയാണ് കേരളം...സദാ സമയവും വിയര്‍ത്തൊലിക്കുന്ന അവസ്ഥ..പകല്‍ പുറത്ത് ഇറങ്ങിയാല്‍ വാടിത്തളരാന്‍ പാകത്തിലുള്ള പൊള്ളല്‍...ഒപ്പം സൂര്യാതപവും സൂര്യാഘാതവും...ആഗോള താപനത്തിന്റെ പരിണിത ഫലം എന്നോണം മലയാളികള്‍ക്ക് നാളിത് വരെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍...ഈ ദുരന്തത്തിനിടയില്‍ ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഭൗമ മന്ത്രാലയം..കേരളം ഉള്‍പ്പെടെ രാജ്യത്ത് എല്ലായിടത്തും ഈ വര്‍ഷം കനത്ത മഴ ലഭിക്കും എന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിന് സാധ്യത ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല എന്നുമാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ഈ മാസം താപനില ഉയര്‍ന്ന് തന്നെ നില്‍ക്കും എന്നും ആണ് മന്ത്രാലയത്തിന്റെ നിരീക്ഷണം.


User: Oneindia Malayalam

Views: 45

Uploaded: 2019-04-16

Duration: 02:53

Your Page Title