മോദിയെ നിതീഷ് കുമാര്‍ കൈവിടില്ല

മോദിയെ നിതീഷ് കുമാര്‍ കൈവിടില്ല

jdu leader nithish kumar attend nda dinner party br അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. ജെഡിയു ബിജെപിയുമായി ഇടയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് അമിത് ഷാ നടത്തിയ അത്താഴവിരുന്നില്‍ നിതീഷ് കുമാര്‍ പങ്കെടുത്തത്. ഗോഡ്‌സെ അനുകൂല പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രജ്ഞാ സിങ്ങിനെ പുറത്താക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് കുമാര്‍ ജെഡിയുവുമായി ഇടയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ അമിത് ഷാ നടത്തിയ അത്താഴ വിരുന്നില്‍ നിതീഷ് കുമാര്‍ എത്തിയത് ബിജെപിക്ക് വലിയ ആശ്വാസമായി.


User: Oneindia Malayalam

Views: 86

Uploaded: 2019-05-22

Duration: 01:13

Your Page Title