ഇന്‍സ്‌പെക്ടര്‍ നവാസിന്റെ തിരോധാനം | Oneindia Malayalam

ഇന്‍സ്‌പെക്ടര്‍ നവാസിന്റെ തിരോധാനം | Oneindia Malayalam

CI Navas is brave officer says Kerala Police Officers Associationbr കഴിഞ്ഞ രണ്ടു ദിവസമായി കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. എസ് നവാസിനായി തിരച്ചില്‍ തുടരുകയാണ്. തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇന്നലെ നവാസിനെ കായംകുളത്ത് വച്ച് കണ്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം, ഇന്നലെ രാവിലെ നവാസ് തേവരയിലുള്ള എ.ടി.എമ്മില്‍ നിന്ന് പണം എടുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഭാര്യയ്ക്ക് നവാസ് ഒരു വാട്‌സ് ആപ് സന്ദേശവും അയച്ചിരുന്നു. ഒരു യാത്ര പോകുകയാണെന്നും വിഷമിക്കരുത് എന്നുമാണ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്.


User: Oneindia Malayalam

Views: 7

Uploaded: 2019-06-14

Duration: 03:49

Your Page Title