ഇക്കായുടെ ആ കൊലകൊല്ലി ലുക്ക് വന്നത് ഇങ്ങനെ

ഇക്കായുടെ ആ കൊലകൊല്ലി ലുക്ക് വന്നത് ഇങ്ങനെ

this is how mammootty's stylish look in 18am padi born br br ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ കഥാപാത്രങ്ങളെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിബന്ധനയുണ്ട്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. ലുക്കിലും എടുപ്പിലും വ്യത്യസ്തതയുമായാണ് ഓരോ തവണയും അദ്ദേഹം എത്താറുള്ളത്. പതിനെട്ടാം പടിയിലെ ലുക്ക് ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോണ്‍ എബ്രഹാം പാലയ്ക്കലായാണ് മമമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടരുന്നതിനിടയിലായിരുന്നു മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നത്. പിന്നില്‍ കെട്ടി വെച്ച മുടിയും ഓവര്‍കോട്ടുമൊക്കെയായാണ് അദ്ദേഹം എത്തിയത്. സ്‌റ്റൈലിഷ് ലുക്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന ജോണ്‍ പാലയ്ക്കലിനെയായിരുന്നു പോസ്റ്ററുകളില്‍ കണ്ടത്. സമീപകാലത്ത് മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷായ ലുക്ക് കൂടിയായിരുന്നു ഇത്.


User: Filmibeat Malayalam

Views: 501

Uploaded: 2019-07-01

Duration: 02:51