ഐഫോണ്‍, ഐപാഡ് ക്യാമറ ഉപയോഗിച്ച് ഫെയ്‌സ്ബുക് നിരീക്ഷിക്കുന്നുവോ ?

ഐഫോണ്‍, ഐപാഡ് ക്യാമറ ഉപയോഗിച്ച് ഫെയ്‌സ്ബുക് നിരീക്ഷിക്കുന്നുവോ ?

ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ഫെയ്‌സ്ബുക് ഉപയോഗിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നത് ഉപയോക്താക്കള്‍ തങ്ങളുടെ ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് അവരറിയാതെ ഐഫോണിന്റെഐപാഡിന്റെ ക്യാമറ ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം എന്നാണ്. വെബ് ഡിസൈനറായ ജോഷ്വ മാഡക്‌സ് ആണ് ഇതു കണ്ടെത്തിയത്. ഇത് സംബന്ധിച്ച് തന്റെ ട്വിറ്ററില്‍ അദ്ദേഹം വിഡിയോയും കമന്റും പങ്കുവച്ചിരുന്നു.മാഡക്‌സ് പറയുന്നത് താന്‍ ഫെയ്‌സ്ബുക് ആപ് ഐഒഎസില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ വിചിത്ര കാര്യം കണ്ടെത്തിയതെന്നാണ്. താന്‍ ഫീഡ് സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് ഫോണിന്റെ അല്ലെങ്കില്‍ ഐപാഡിന്റെ ക്യാമറ ആവശ്യമില്ലാതെ ഓണാകുന്നു എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഇതേതുടര്‍ന്ന് മറ്റ് ഉപയോക്താക്കളും ഇതു പരീക്ഷിച്ചു നോക്കുകയും മാഡക്‌സിന്റെത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നു കണ്ടെത്തുകയുമായിരുന്നു. മാഡക്‌സ് തന്നെ അഞ്ച് വ്യത്യസ്ഥ ഉപകരണങ്ങളില്‍ ഇതു കണ്ടു. ഈ ഉപകരണങ്ങളെല്ലാം ഐഒഎസ് 13.2.2 ആണ് ഉപയോഗിച്ചിരുന്നത്. ഈ പ്രശ്‌നം ഐഒഎസ് 13.1.3ല്‍ കണ്ടെത്താനായില്ലെന്നും പറയുന്നു. പിന്നീടു നടത്തിയ ടെസ്റ്റുകള്‍ പറയുന്നത് ഐഒഎസ് 12ല്‍ ഇത്തരമൊരു പ്രശ്‌നമില്ല എന്നാണ്.


User: News60

Views: 0

Uploaded: 2019-11-14

Duration: 03:56

Your Page Title