Kerala Blasters FC's Offside Trap Against ATK FC | Oneindia Malayalam

Kerala Blasters FC's Offside Trap Against ATK FC | Oneindia Malayalam

Kerala Blasters FC's Offside Trap Against ATK FC br സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ നിര്‍ണായകമായ ഐഎസ്എല്‍ 12 ആം റൗണ്ട് മത്സരത്തില്‍ എടികെയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ്് ഇന്നലെ സ്വന്തമാക്കിയത് ഉജ്ജ്വല ജയം. മടക്കമില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് കൊമ്പന്‍മാര്‍ കീഴടക്കിയത്. അതിനിടെ, കേരള ബ്ലാസ്റ്റേഴ്‌സും എ ടി കെയും തമ്മിലുള്ള മത്സരത്തില്‍ കൗതുകകരമായ ഒരു ഡിഫന്‍ഡിംഗ് കാണാന്‍ ആയി. 90ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എ ടി കെയ്ക്ക് ലഭിച്ച ഫ്രീകിക്ക് എ ടി കെ കൊല്‍ക്കത്ത വലയില്‍ എത്തിച്ചു എങ്കിലും ഗോളടിച്ച റോയ് കൃഷ്ണ ഉള്‍പ്പെടെ ഏഴു എ ടി കെ താരങ്ങളാണ് ആ ഫ്രീകിക്കില്‍ ഓഫ് സൈഡ് ആയത്. എ ടി കെ താരങ്ങള്‍ ഓഫ് സൈഡ് അല്ല എന്ന് വാദിച്ചു എങ്കിലും റീപ്ലേകളില്‍ ഏഴു എ ടി കെ താരങ്ങള്‍ ഓഫ്‌സൈഡ് ആണെന്ന് തെളിയുകയായിരുന്നു.


User: Oneindia Malayalam

Views: 117

Uploaded: 2020-01-13

Duration: 03:27

Your Page Title