വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്

2020 മെയ് മാസത്തില്‍ 56,218 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ്. പോയ വര്‍ഷം ഇതേ മാസം 2.36 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്. 76 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നും കമ്പനി പുറത്തിറക്കിയ പ്രസ്തവനയില്‍ പറയുന്നു. ഇതില്‍ ആഭ്യന്തര വില്‍പ്പന 41,067 യൂണിറ്റാണ്. 2,688 യൂണിറ്റ് ത്രീ വീലര്‍ വാഹനങ്ങളുടെ വില്‍പ്പനയും കമ്പനിക്ക് ലഭിച്ചു. മെയ് 6 മുതലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുന്നത്. കര്‍ശനമായ സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് കമ്പനി ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും തുറന്നിരിക്കുന്നത്. പരിമിതമായ ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.


User: DriveSpark Malayalam

Views: 79

Uploaded: 2020-06-03

Duration: 02:11

Your Page Title