Karipur Plane Crash: BJP MP Maneka Gandhi Praises Malappuram | Oneindia Malayalam

Karipur Plane Crash: BJP MP Maneka Gandhi Praises Malappuram | Oneindia Malayalam

Karipur Plane Crash: BJP MP Maneka Gandhi Praises Malappurambr കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സമയത്ത് കൊവിഡിനെ പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തുകാരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട് മനേക ഗാന്ധി എംപി. വളരെ സന്തോഷം. പക്ഷേ,പാലക്കാട് മാസങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സമയത്ത് ഈ എംപി മലപ്പുറത്തെ ജനങ്ങളെ പറഞ്ഞ പറച്ചിലൊന്നും ഞങ്ങള്‍ മറന്നിട്ടില്ലാട്ടോ. എന്നിരുന്നാലും കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ കുറിച്ച് രണ്ട് നല്ല വാക്ക് പറഞ്ഞതില്‍ പെരുത്ത് സന്തോഷം.വിമാനം തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും കൊവിഡ് വ്യാപന സാധ്യതയും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ച് യൂത്ത് ലീഗ് നേതാവ് മനേക ഗാന്ധിക്ക് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശത്തിന് മറുപടിയായാണ് മനേക ഗാന്ധി മലപ്പുറത്തുകാരെ പ്രംശസിച്ചത്.


User: Oneindia Malayalam

Views: 514

Uploaded: 2020-08-18

Duration: 02:06

Your Page Title