ആകാശച്ചുഴിയിൽ പെട്ടു, ആടി ഉലഞ്ഞു വിമാനം; ചിതറിത്തെറിച്ച് ഓക്‌സിന്‍ മാസ്‌കും ബാഗുകളും; പരിഭ്രാന്തരായി യാത്രികര്‍; വീഡിയോ 

 ആകാശച്ചുഴിയിൽ പെട്ടു, ആടി ഉലഞ്ഞു വിമാനം; ചിതറിത്തെറിച്ച് ഓക്‌സിന്‍ മാസ്‌കും ബാഗുകളും; പരിഭ്രാന്തരായി യാത്രികര്‍; വീഡിയോ 

മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം  ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ഓക്സിജൻ മാസ്കുകളും ചിതറിക്കിടക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. പരിഭാന്ത്രരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും br വീഡിയോയിൽ  കേൾക്കാം.മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം  ആടിയുലഞ്ഞതെന്നും 3 ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റുവെന്നും അധികൃതർ അറിയിച്ചു. ബാഗുകൾ വീണു യാത്രക്കാർക്ക് തലയ്ക്ക് പരുക്കേറ്റു. മിക്കവർക്കും തലയിൽ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ൻഡിങ്ങിനിടെ ആടിയുലഞ്ഞത്.


User: Times Kerala

Views: 2.7K

Uploaded: 2022-05-02

Duration: 00:47