ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി ഒറ്റയാൻ്റെ വിളയാട്ടം; ദൃശ്യങ്ങള്‍ കാണാം

ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി ഒറ്റയാൻ്റെ വിളയാട്ടം; ദൃശ്യങ്ങള്‍ കാണാം

pഇടുക്കി: ഹൈറേഞ്ച് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു കൃഷിയിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാർ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം വാളറയിൽ നിന്നും ആർ ആർ ടി സംഘം വനത്തിലേക്ക് കയറ്റിവിട്ട ഒറ്റക്കൊമ്പനാണ് ഇന്ന് ഉച്ചയോടെ നേര്യമംഗലം ഭാഗത്ത് ജനവാസമേഖലയിൽ ഇറങ്ങിയത്.ppഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകappസ്ഥിരമായി മൂന്നാർ മേഖലയിൽ കണ്ടുവന്നിരുന്ന ഒറ്റക്കൊമ്പൻ ഒരു മാസം മുമ്പാണ് നേര്യമംഗലം വാളറ വനമേഖലയിൽ എത്തുന്നത്. രണ്ടുദിവസം മുമ്പ് കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതാകാം എന്നാണ് കരുതുന്നത്. ഹൈറേഞ്ച് മേഖലയിൽ മൂന്നാർ, മറയൂർ, ശാന്തൻപാറ തുടങ്ങിയ മേഖലകളിലെല്ലാം ശല്യം രൂക്ഷമായിരുന്നു. ppഈ മേഖലയിലെല്ലാം ആർ ആർ ടി സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് നേര്യമംഗലം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. പ്രദേശത്ത് കാട്ടാനകള്‍ വരുന്നത് ഇവിടെ സര്‍വസാധാരണമാണ്. റോഡരികില്‍ കാട്ടാനകള്‍ വരുന്നത് കാരണം ജനങ്ങള്‍ ഭീതിയിലാണ്. കാട്ടാന ശല്യം കൂടി വരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


User: ETVBHARAT

Views: 8

Uploaded: 2025-06-26

Duration: 01:08

Your Page Title