ഈജിപ്തിൽ നിന്ന് വരുമോ ആശ്വാസത്തിന്റെ വാർത്ത? Will Gaza War end?

ഈജിപ്തിൽ നിന്ന് വരുമോ ആശ്വാസത്തിന്റെ വാർത്ത? Will Gaza War end?

Gaza War peace talks, Hamas Israel meeting Egypt, US mediation Gaza, End of Gaza conflict, Sharm el-Sheikh negotiations, Gaza ceasefire deal, Middle East peace process, Two years Gaza war, Hostage release agreement, International diplomacy br ​ഗാസ യുദ്ധം തുടങ്ങി രണ്ട് വ‌ർഷമാകുമ്പോൾ ഈജിപ്തിൽ നടക്കുന്ന സമാധാനചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് ലോകം. ഒന്നാംഘട്ട ചർച്ച ശുഭകരമായിരുന്നുവെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇരുപതിന നി‌ർദേശങ്ങളിൻമേലാണ് പ്രധാന ചർച്ച. ഈജിപ്തും ഖത്തറുമാണ് മധ്യസ്ഥർ. ബന്ദികളുടെ കൈമാറ്റം, ഇസ്രായേൽ വെടിനിർത്തൽ എന്നിവയാണ് പ്രധാന ചർച്ചാവിഷയം. ഇസ്രായേലിന്റെ സംഘത്തെ നയിക്കുന്നത് സ്ട്രാ​റ്റ​ജി​ക്​ അ​ഫ​യേ​ഴ്​​സ്​ വ​കു​പ്പ്​ മ​ന്ത്രി റോൺ ഡെർമറാണ്. മറുവശത്ത് ഹമാസ് പ്രതിനിധി സംഘത്തെ ഖലീൽ അൽ-ഹയ്യയാണ് നയിക്കുന്നത്. സ്‌റ്റീവ്‌ വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുാണ് അമേരിക്കയുടെ ഭാ​ഗത്ത് നിന്നുള്ളത്. 67,000ലധികം പേരാണ് ​ഗാസ യുദ്ധത്തിൽ മരിച്ചത്. ഇവരിൽ 40കുട്ടികളാണ്. വെള്ളവും മരുന്നും ഭക്ഷണവും കിട്ടാതെ ദുരിതത്തിലാണ് പതിനായിരക്കണക്കിന് പലസ്തീൻകാർ. മാനവിക ദുരന്തത്തിന്റെ വ്യാപ്തി കൂടിയതു കൊണ്ടാണ് ആദ്യം ഇസ്രായേലിന്റെ ഭാ​ഗത്ത് നിന്ന രാജ്യങ്ങൾ വരെ നിലപാട് മാറ്റിയത്. ഇതിനിടെ ​ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി ചെറുകപ്പലുകളുടെ ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാൻ തുടങ്ങി. നിയമപരമായ അവകാശസംരക്ഷണം ഉറപ്പാക്കിയിരുന്നുവെന്നും ​ഗ്രെറ്റ തുൻബെർ​ഗിന്റേതുൾപ്പെടെ പരാതികൾ കെട്ടിച്ചമച്ചതാണെന്നും ഇസ്രായേൽ അവകാശപ്പെട്ടിട്ടുണ്ട്.br br Also Readbr br ഇസ്രായേല്‍ രക്തദാഹികളായ വേട്ടക്കാരായി മാറി; ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചെന്നിത്തല :: br മൂട്ട നിറഞ്ഞ മുറിയില്‍ ഇരുത്തി; വെള്ളം പോലും തന്നില്ല, വലിച്ചിഴച്ചു, 22കാരി തന്‍ബര്‍ഗ് നേരിട്ടത് :: br യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 67,000 പലസ്തീനികള്‍; സമാധാന ചര്‍ച്ചയ്ക്കായി യുഎസ്-ഇസ്രായേല്‍ സംഘം ഈജിപ്റ്റില്‍ :: br br br ~HT.


User: Oneindia Malayalam

Views: 2

Uploaded: 2025-10-07

Duration: 05:21