smart settings in feature mobile phones

By : News60ML

Published On: 2018-07-08

0 Views

01:05

കുഞ്ഞന്‍ ഫോണുകളിലും സ്മാര്‍ട്ട് യുഗം




ഫീച്ചര്‍ഫോണുകളിലും സ്മാര്‍ട്ട്‌ ആപ്പളിക്കേഷന്‍ ഒരുക്കുകയാണ് പ്രമുഖ കമ്പനികള്‍



കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണില്‍ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പും യൂട്യൂബും ഫെയ്‌സ്ബുക്കും ഇനിമുതല്‍ ലഭ്യമാകുമെന്ന് കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് നോക്കിയയുടെ പഴയ ബനാനാ ഫോണ്‍ നോക്കിയ 8110 യുടെ പുത്തന്‍ പതിപ്പായ നോക്കിയ 8110 4ജി ഫോണില്‍ വാട്‌സ്ആപ്പ് ഉണ്ടാകുമെന്ന് നോക്കിയ ബ്രാന്റ് ഉടമകളായ എച്ച്എംഡി ഗ്ലോബല്‍ പ്രഖ്യാപിച്ചത്.സ്മാര്‍ട്‌ഫോണിനേയും ഫീച്ചര്‍ഫോണിനേയും സമന്വയിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കായ് ഓഎസ്.ഇതിന്റെ സാധ്യതകളാണ് സ്മാര്‍ട് ഫീച്ചര്‍ ഫോണുകളുടെ രംഗപ്രവേശത്തിന് വഴിവെച്ചത്. 4ജി എല്‍ടിഇ സൗകര്യം, ജിപിഎസ്, വൈഫൈ, എച്ച്ടിഎംഎല്‍ 5 അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍, ദൈര്‍ഘ്യമേറിയ ബാറ്ററി ശേഷി എന്നിവയെല്ലാ കായ് ഓഎസ് ഫോണുകളുടെ സവിശേഷതകളാണ്. നിലവിലുള്ള സ്മാര്‍ട്‌ഫോണ്‍ വിപണിയ്ക്ക് വെല്ലുവിളിയാകുമോ പുതിയ നീക്കമെന്ന് കണ്ടറിയണം

Trending Videos - 1 June, 2024

RELATED VIDEOS

Recent Search - June 1, 2024